Saturday, 2 September 2017
Monday, 28 August 2017
ഓണം പാട്ടുകളിലൂടെ
കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പാടങ്ങളില്‍ നെല്‍ക്കതിരുകള്‍ വിളയുന്ന
ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് ആഘോഷം. പ്രജാതല്‍പ്പരനായി കേരളം വാണ
അസുരചക്രവര്‍ത്തി മഹാബലിയെ ദേവന്മാരുടെ അപേക്ഷപ്രകാരം മഹാവിഷ്ണു വാമനരൂപം
ധരിച്ചു വന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും വര്‍ഷത്തിലൊരിക്കല്‍
വന്ന് തന്റെ പ്രജകളെ കാണാന്‍ അനുവദിക്കുകയും ചെയ്തെന്ന് പുരാണം.
ചരിത്രം
പറയുന്നത് ഓണാഘോഷത്തിന്റെ അടിസ്ഥാനകേന്ദ്രം 'തൃക്കാക്കര' ആയിരുന്നു
എന്നാണ്. ചേരരാജ്യത്തിന്റെ തലസ്ഥാനം കൊടുങ്ങല്ലൂരിനടുത്തുള്ള മഹോദയപുരം
ആകുന്നതിനുമുമ്പ് തൃക്കാക്കരയായിരുന്നു. കൊടുങ്ങല്ലൂരിന്റെ 'തെക്ക്' ആയ
'കര'യാണ് തൃക്കാക്കര.
തൃക്കാക്കര, തെക്കേക്കര..
തുമ്പമരം പൂത്തേ..
എന്നിങ്ങനെ ഒരു നാടന്‍പാട്ടില്‍ പരാമര്‍ശം കാണുന്നു.

കേരളയൂഴിക്കുടയവരാകിന
കേരളമന്നവന്‍ മന്ന രാജന്
ആഴിപോലുള്ള തിരുവുള്ളം തന്നില്‍
ആഴത്തില്‍ വിശ്രമമൊളിയും വച്ചു
ആഴിപോല്‍ മേവുമാ സമുദ്രഗുപ്തന്
മാഴുകമാറങ്ങങ്കം അടുത്തു ചെയ്തു
സമ്മാനം പെറ്റോരരചന്‍ തന്റെ
സമ്മോദക്കേളിക്കു...
തുടര്‍ന്ന് ജനങ്ങളുടെ ഉത്സാഹവും ഓണക്കളികളും ഓണസദ്യയുമെല്ലാം ആ പാട്ടില്‍ വിവരിക്കുന്നുണ്ട്. തൃക്കാക്കര ശ്രീ മഹാമന്നന്റെ രാജിഭരണത്തെക്കുറിച്ചു പുകഴ്ത്തിപ്പറയുന്ന മാവേലി നാടുവാണീടും കാലം എന്നു തുടങ്ങുന്ന ഓണപ്പാട്ട് കേരളീയര്‍ക്ക് ഏറെ സുപരിചിതമാണ്. തൃക്കാക്കരനിന്നും വന്ന ആരോമല്പൈങ്കിളി പാടുന്നതായിട്ടാണ് ഈ പാട്ട് അവതരിപ്പിച്ചിട്ടുള്ളത്.
'തൃക്കാക്കര ശ്രീ മഹാമന്നന്‍
കേളികള്‍ കേള്‍പ്പിന്‍ മഹാജനങ്ങള്
ആ രാജമൌലീടെ ചെയ്തിയെല്ലാം
മാലോകര്‍ ചൊല്ലി ഞാന്‍ കേള്‍പ്പതുണ്ട്.
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല
.. .........................................
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം...'
ആ പാട്ടില്‍ത്തന്നെ തിരുവോണം ആഘോഷിക്കണമെന്നൊരു കല്‍പ്പനയും പറയുന്നുണ്ട്.
മാവേലിയെന്നൊരു രാജാവല്ലോ
മാനുഷരോടങ്ങരുളി ചെയ്തു
അല്ലല് കൈവിട്ടൊരു തിരുനാളിതല്ലോ
തിരുസിംഹമാസത്തിരുവോണങ്ങള്‍..
നിങ്ങളെല്ലാമനുസരിപ്പിന്‍..

തൃക്കാക്കര ക്ഷേത്രോത്സവമാണ് ജാതിമതവ്യത്യാസമില്ലാതെ എല്ലാ നാടുകളിലും ആഘോഷിച്ചുവരുന്നത്.
'തൃക്കാക്കര ദേവനോണം കാൺമാന്
പോകണമെല്ലാരുമെന്നു വന്നു'
എന്നാണ് നാടന്‍പാട്ടിലെ പരാമര്‍ശം.
'ഓണത്തപ്പാ കുടവയറാ
അത്തം പത്തിനു തിരുവോണം'
എന്നീ വരികളിലെ ഓണത്തപ്പനെ ബുദ്ധനോടും കുടവയറനെ ജൈനതീര്‍ഥങ്കരനോടും സാമ്യപ്പെടുത്തുന്നതായി പറയപ്പെടുന്നു.
അത്തം നാളില്‍ തുടങ്ങുന്ന ഓണാഘോഷത്തില്‍ പൂക്കളമിടുന്നത് പ്രധാനപ്പെട്ടതാണ്. തുമ്പപ്പൂ, ഓണപ്പൂ, കാക്കപ്പൂ, തെച്ചിപ്പൂ, അരളിപ്പൂ തുടങ്ങിയ പൂക്കള്‍കൊണ്ടാണ് കുട്ടികള്‍ പൂക്കളം തീര്‍ക്കുന്നത്. ഓരോ നാളിനും ഓരോ പൂവിനും പ്രാധാന്യം ഉണ്ടായിരുന്നു.
'അത്തംനാള്‍ മത്തപ്പൂ
ചിത്തിരനാളൊത്തിരിപ്പൂ
ചോതിക്കോ കാതിപ്പൂ
ശോകമില്ലാപ്പൂവിശാഖത്തില്
അനിഴംനാള്‍ പവിഴപ്പൂ
കേട്ടയിലോ നാറ്റപ്പൂ
മൂലംനാള്‍ വാലന്‍പൂ
പൂരാടത്തിന്ചാരപ്പൂ
ഉത്രാടത്തിന് പൂവട ഹായ്
തിരുവോണത്തിനു പൊടിപൂരം'
പൂക്കള്‍ പറിക്കുമ്പോഴും പൂവിളിപ്പാട്ടുകള്‍ പാടി വരുന്നു.
തുമ്പപ്പൂവേ പൂത്തിരളേ
നാളെക്കൊരു വട്ടിപ്പൂ തരുമോ
ആയ്ത്തില, ഈയ്ത്തില ഇഴം കൊടി പൂത്തില
പിന്നെ ഞാനെങ്ങനെ പൂ തരേണ്ടൂ'
തുടര്‍ന്ന് കാക്കപ്പൂവേ അരിപ്പൂവേ തെച്ചിപ്പൂവേ എന്നിങ്ങനെ പൂവിന്റെ പേര് മാറ്റി വരികള്‍ ആവര്‍ത്തിക്കുകയും പൂവേ പൊലി പൂവേ എന്ന് പാടി അവസാനിപ്പിക്കുകയുമാണ് പതിവ്.
'മഞ്ഞപ്പൂവേ പൂത്തിരുളേ
നാളെക്കൊരു കൊട്ട പൂ തരുമോ
എന്നോടപ്പൂ ചോദിക്കേണ്ട
കാക്കപ്പൂവോടു ചോദിക്കൂ'
എന്നിങ്ങനെ പാട്ടിനു പാഠഭേദങ്ങളും കാണാം.
'കറ്റകറ്റക്കയറിട്ടു
കയറാലഞ്ചുമടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടെ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ'
എന്നു വരികള്‍ കേരളത്തില്‍ ഏറെ പ്രചാരത്തില്‍ ഉള്ളതാണ്.
ഓണം നാളില്‍ വിപുലമായ സദ്യ ഒരുങ്ങുന്നു.
'അപ്പം വേണം അട വേണം
പരപ്പേറും പപ്പടവും വേണം
കറികളതഞ്ചും വേറെ വേണം
തൈരും നെയ്യും തേനും ഗുളവും
കൊട്ടത്തേങ്ങ പഴവും മലരും
മുട്ടാതെന്നും മധുപര്‍ക്കം വേണം
മേളം ചേര്‍ക്കും തുമ്പപ്പൂ മലരൊളി
ചോറും പായസമൊക്കെ വേണം'
എന്നിങ്ങനെ ഓണസദ്യയെക്കുറിച്ചുള്ള വിവരണം ഓണപ്പാട്ടില്‍ കാണാം.
ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തില്‍ വിവിധ തരം കളികളും വിനോദങ്ങളും നടത്തിയിരുന്നു. അമ്മാനാട്ടം, ഊഞ്ഞാലാട്ടം, തുമ്പിതുള്ളല്‍, മാണിക്കച്ചെമ്പഴുക്ക എന്നിവ കുട്ടികളുടെയും സ്ത്രീകളുടേയും വിനോദങ്ങളാണ്. കൈകൊട്ടിക്കളി, കുമ്മിയടി, തലയാട്ടം എന്നിവ സ്ത്രീകളുടെ മാത്രം വിനോദമാണ്. ഓണത്തുള്ളല്‍, ഓണപ്പാവക്കൂത്ത്, ഓണേശ്വരന്( ഓണപ്പൊട്ടന്), ഓണത്താര് എന്നീ കലാരൂപങ്ങളും ഓണക്കാലത്ത് അവതരിപ്പിച്ചുപോരുന്നു. ഇവയ്ക്കോരോന്നിനും പ്രത്യേകം പാട്ടുകളുമുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ ചിങ്ങമാസത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളില്‍ വീടുകള്‍ കയറിയിറങ്ങിയാടുന്ന കുട്ടിത്തെയ്യമാണ് ഓണത്താര്. ഓണവില്ലോടുകൂടി വരുന്ന ഓണത്താറിന്റെ രൂപം
'ഒച്ച കൊള്ളും മണികൊട്ടി നന്നായ്
ചേര്ച്ചയോടങ്ങുവലതുകൈയില്
ഓണവില്ലമ്പോടെടുത്തുകൈയില്
ഓലക്കണയും പിടിച്ചു നന്നായ്
ഓങ്കാരമായ മുടി തലയില്‍
ഓമനനെറ്റിക്കു പൊന്കുറിയുള്ള
എന്നിങ്ങനെ പാട്ടില്‍ വിവരിക്കുന്നു.
ഓണം കേരളീയജനതയുടെ സ്വപ്നസാന്നിധ്യമാണ്. എല്ലാം പോയകാലത്തിന്റെ വാമൊഴിപ്പാട്ടുകളിലും നിറഞ്ഞുനില്ക്കുന്നു.
Sunday, 27 August 2017
UBUNTU INSTALLATION
ഉബുണ്ടു ഭാഗം 1-ഇൻസ്റ്റലേഷൻ
ഇതുവരെ
പരിചയമില്ലാത്ത ഏതൊരു സംഗതികളെയും പോലെ ലിനക്സ് എന്ന ഓപ്പറേറ്റിങ്
സിസ്റ്റവും അല്പം സന്ദേഹത്തോടെയാണ് സാധാരണഗതിയിൽ ഒരു പുതിയ വ്യക്തി
കൈകാര്യം ചെയ്യുക. ഈ കഴിഞ്ഞ ഏപ്രില്‍ മാസം ഉബുണ്ടു ഫെഡോറ എന്നിവയുടെ
നിലവിലെ ഏറ്റവും പുതിയ വേര്‍ഷനുകള്‍ പുറത്തിറങ്ങുകയുണ്ടായി.വളരെ യൂസര്‍
ഫ്രണ്ട്ലി ആയ യൂസര്‍ ഇന്റര്‍ഫേസുകളും ഡെസ്ക്ടോപ്പ് പിസിക്ക് ആവശ്യമായ വിവിധ
സോഫ്റ്റ് വെയറുകളൂം ഓണ്‍ ലൈന്‍ സപ്പോര്‍ട്ടും കൊണ്ട് മെച്ചപ്പെട്ടതായ ഇവ
രണ്ടും വളരെ എളുപത്തിൽ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാൻ കഴിയും എന്നാണ്
ആർട്ടിക്കിളീൽ വിശദീകരിക്കുന്നത്.
ഉബുണ്ടുവിന്റെ ഏറ്റവും ലേറ്റസ്റ്റ് വേർഷൻ ഡൌൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിൽ പോയാൽ മതിയാകും.
ബൂട്ടിങ്: ഇന്‍സ്റ്റാള്‍ ചെയ്യാതെ ഉപയോഗിക്കാവുന്ന ലൈവ് സിഡിയായും ഇന്സ്റ്റലേഷന് ഡിസ്ക് ആയും പ്രവര്‍ത്തിക്ക വിധമാണ് ഈ സി.ഡി ഡിസൈന്‍ ചെയ്തിരിക്കുന്നത്. സി.ഡി റോമില്‍ സി.ഡി ഇട്ട് കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുക, ബൂട്ട് സോഴ്സ് സി.ഡി റോം തിരഞ്ഞെടുക്കണമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ബൂട്ട് ഇമേജ് ലൊക്കേറ്റ് ചെയ്ത് കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാന്‍ ആരംഭിക്കും.
ഉബുണ്ടു ആരംഭ സ്ക്രീന്‍
ആദ്യ യൂസര്‍ ഇന്‍പുട്ട് ആവശ്യമുള്ള സ്ക്രീന്‍ , ഇന്‍സ്റ്റാള്‍ ഉബുണ്ടു അമര്‍ത്തുക
ഇതില്‍
Try ubuntu എന്ന് സെലക്റ്റ് ചെയ്താല്‍ ലൈവ് സിഡി ആയി തന്നെ ഇത്
പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇൻസ്റ്റാള്‍ ചെയ്യാതെ തന്നെ ഇന്റര്‍നെറ്റ്
കണക്ഷന് അടക്കം കോണ്‍ഫിഗര്‍ ചെയ്യാനും മറ്റ് ഹാര്‍ഡ് വെയറുകള്‍
ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും എന്നതിനാല്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം
ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഗുണകരമാണ്.
വെല്‍ക്കം സ്ക്രീന്‍, ഭാഷ ഇംഗ്ലീഷ് തന്നെ നിലനിര്‍ത്തുന്നതാണ് നല്ലത്, ആവശ്യമുള്ള പക്ഷം പിന്നീട് ഇത് മാറ്റാവുന്നതാണ്
മുകളിൽ
കാണുന്ന സ്ക്രീന്‍ ശ്രദ്ധിക്കുക, എന്‍ടിഎഫ്എസ് പാര്‍ട്ടീഷനില്‍ വിന്‍ഡോസ്
2000 ഇന്‍സ്റ്റാള്‍ ചെയ്ത ഒരു സിസ്റ്റമാണ് ഇതില്‍ കാണുന്നത്. പാര്ട്ടീഷന്
ഘട്ടത്തില്‍ ശ്രദ്ധചെലുത്താത്ത പക്ഷം നിലവിലെ ഓപ്പറേറ്റിങ് സിസ്റ്റം
അടക്കം ഹാര്‍ഡ് ഡിസ്കിലെ ഫയലുകള്‍ എല്ലാം നഷ്ടപ്പെടാന്‍ സാദ്ധ്യത ഉണ്ട്.
അത് കൊണ്ട് വളരെയധികം ശ്രദ്ധ ചെലുത്തി വേണം ഇവിടെ കോൺഫിഗർ ചെയ്യാനായിട്ട്.
ശേഷം സ്പെസിഫൈ പാര്ട്ടീഷന് മാനുവലി എന്ന ഓപ്ഷന് ക്ലിക്ക് ചെയ്ത്
ഫോര്‍വേഡ് കൊടുക്കുക.
മാനുവല്‍ ഡിസ്ക് പാര്ട്ടീഷനിലെ ആദ്യ സ്ക്രീന്‍
ഇവിടെ
ആകെ ഫ്രീ സ്പേസായ 11.94 ജി.ബി ഡീഫോള്‍ട്ടായി വന്നിരിക്കുന്നത് കാണാം . ഇത്
നമ്മുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്. ആദ്യം ലിനക്സ് സ്വാപ്പ് ഏരിയ
അലോട്ട് ചെയ്യുകയാവും ഉത്തമം , ബാക്കിയുള്ള സ്പേസ് കൃത്യമായി ബാക്കി
പാര്‍ട്ടീഷനുകള്‍ക്ക് ഉപയോഗിക്കാന്‍ ഇതാണ് നല്ലത് .
ഇത് 1024 എം.ബി സ്വാപ്പ് സൈസ് ആക്കിയ സ്ക്രീന്‍
സെലക്റ്റ് ചെയ്ത സ്പേസ് സ്വാപ്പ് ആയി ഫോര്‍മാറ്റ് ചെയ്യാന്‍ “യൂസ് ആസ്” എന്ന ഓപ്ഷനില്‍ “സ്വാപ്പ് ഏരിയ” എന്ന് സെലക്റ്റ് ചെയ്യണം .
സ്വാപ്പ് അലോട്ട് ചെയ്തുകഴിഞ്ഞ സ്ക്രീന്‍. വീണ്ടും ഫ്രീ സ്പേസ് സെലക്റ്റ് ചെയ്യുക, ആഡ് പാര്ട്ടീഷന് കൊടുക്കുക
വീണ്ടും പുതിയ പാര്ട്ടീഷന് നിര്‍മ്മിക്കുന്നതിനുള്ള സ്ക്രീന്‍. ഇവിടെ പരമാവധി ലഭ്യമായ സ്പേസ് കൊടുത്തിരിക്കുന്നു.
സ്വാപ്
പാര്ട്ടീഷന് ഉണ്ടാക്കിയ ശേഷം ബാക്കിയുള്ള മുഴുവന്‍ ഫ്രീ സ്പേസും ലിനക്സ്
ഇന്‍സ്റ്റലേഷനു വേണ്ടി മാറ്റിയതിനാലാണ് മേലെ ഡീഫൊള്‍ട്ട് വാല്യൂ തന്നെ
കൊടുത്തത് . എന്നാല്‍ നമുക്ക് ആവശ്യമുള്ള അത്ര സ്പേസ് മാത്രം കൊടുത്താല്‍
മതിയാകുന്നതാണ്. ഇവിടെ മൂന്ന് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
1)പാര്ട്ടീഷന് സൈസ് എത്ര വേണമെന്ന് നിശ്ചയിക്കുക
2)യൂസ് ആസ് – ഇവിടെ Ext 4 /Ext3 ആയി കൊടുക്കണം ( ഇത് ലിനക്സിൽ ഉപയോഗിക്കുന്ന ഫയൽ സിസ്റ്റമാണ്. വിൻഡോസിലെ ഫാറ്റ്, എൻ റ്റി എഫ് എസ് എന്നിവ പോലെ)
3)മൌണ്ട് പോയിന്റ് – ഇത് റൂട്ട് ( / )എന്ന് കൊടുക്കണം.
ഓ.കെ
കൊടുക്കുക, ഒരു നിമിഷത്തിനു ശേഷം നിലവിലെ ഡിസ്ക് ലേ ഔട്ട് ഡിസ്പ്ലേ
ചെയ്യപ്പെടും, എല്ലാം നമുക്ക് ആവശ്യമുള്ള പ്രകാരമാണെന്ന് ഉറപ്പ്
വരുത്തിയതിനു ശേഷം ഫോർവേഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
യൂസര്‍ ഇന്‍ഫര്‍മേഷനുകള്‍, പാസ്വേഡ്, കമ്പ്യൂട്ടറിന്റെ പേര് തുടങ്ങിയവ ചേര്‍ത്ത് മുന്നൊട്ട്.
ഇന്സ്റ്റലേഷന് ആരംഭിച്ചു. ഇന്സ്റ്റലേഷന് കഴിഞ്ഞാല്‍ റീബൂട്ട് ചെയ്യുക
|
DATA RECOVERY
ആദ്യം foremost ഇന്‍സ്റ്റാള്‍ ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്യാനായി താഴെയുള്ള കമാന്റ് ടെര്‍മിനലില്‍ റണ്‍ ചെയ്യുക.(നെറ്റ് കണക്ഷന് വേണം)
sudo apt-get install foremost
OR
Ubuntu 10.04 ലേക്കുള്ള പാക്കേജ് ഇവിടെ നിന്നും 9.10 ലേക്കുള്ളത് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് Double Click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം
foremost ഉപയോഗിച്ച് pendrive or External Harddisk ലേക്ക് data recover ചെയ്യാനുള്ള രീതി താഴെ നല്കുന്നു
Data നഷ്ടപ്പെട്ട partion ന്റെ drive letter താഴെയുള്ള കമാന്റിലൂടെ കണ്ടുപിടിക്കുക
sudo fdisk -l
അപ്പോള്‍ ലഭിച്ച റിസള്‍ട്ടിന്റെ മാതൃക താഴെ നല്കുന്നു.
Device Boot Start End Blocks Id System
/dev/sda1 * 1 3231 25952976 83 Linux
/dev/sda2 3232 6079 22876560 7 HPFS/NTFS
/dev/sda4 6080 19457 107458785 5 Extended
/dev/sda5 6080 6261 1461883+ 82 Linux swap / Solaris
/dev/sda6 6262 12316 48635904 83 Linux
/dev/sda7 12317 19457 57360051 83 Linux
ഇതില്‍ /dev/sda7 എന്ന ഡ്രൈവിലെ ഫയലുകളാണ് ഡീലിറ്റ് ആയതെന്ന് കരുതുക.
ഇനി pendrive or External Harddisk കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചതിന് ശേഷം താഴെയുള്ള കമാന്റിലൂടെ pendrive or External Harddisk മൗണ്ട് ചെയ്ത path എന്താണെന്ന് മനസ്സിലാക്കുക.
sudo df ( റിസള്‍ട്ടിലെ ഓരോ വരിയുടെയും അവസാനം നോക്കുക.)
320 GB External Hard disc ഘടിപ്പിച്ച സിസ്റ്റത്തില്‍ ലഭിച്ച റിസള്‍ട്ടിന്റെ മാതൃക.
Filesystem 1K-blocks Used Available Use% Mounted on
/dev/sda6 47872352 24439912 21000648 54% /
none 443108 308 442800 1% /dev
none 447328 448 446880 1% /dev/shm
none 447328 308 447020 1% /var/run
none 447328 0 447328 0% /var/lock
none 447328 0 447328 0% /lib/init/rw
/dev/sdb5 30275680 14444768 15830912 48% /media/MH
/dev/sdb2 51215216 24474488 26740728 48% /media/6069986746998DAC
/dev/sdb4 190012368 76024896 113987472 41% /media/6E9D-7001
/dev/sdb3 40313996 477804 37788308 2% /media/store
(Data നഷ്ടപ്പെട്ട പാര്‍ട്ടീഷ്യനിലേക്ക് ഗ്രാഫിക്കലായി ലോഗിന്‍ ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍ sudo df എന്ന കമാന്റ് ഉപയോഗിച്ചാല്‍ തന്നെ ഡിവൈസ് ലെറ്റര്‍ കണ്ടുപിടിക്കാന്‍ സാധിക്കും. മുകളില്‍ കാണിച്ച റിസള്‍ട്ടില്‍ ആദ്യവരിയുടെ അവസാനം നോക്കൂ. Root (/) പാര്ട്ടീഷ്യനാണത്)
ഇതില്‍ External Hard disc മൗണ്ട് ചെയ്ത /media/6E9D-7001 എന്ന പാര്‍ട്ടീഷ്യനിലേക്കാണ് ഡാറ്റകള്‍ Recover ചെയ്യേണ്ടതെന്നിരിക്കട്ടെ
( പെന്‍ഡ്രൈവിന് പേര് നല്കിയിട്ടുണ്ടെങ്കില് അതായിരിക്കും /media ക്ക് ശേഷം ഉണ്ടാവുക.)
അതിനായി /media/6E9D-7001 യില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കുക. ഉദാഹരണമായി recover എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കാം.
mkdir /media/6E9D-7001/recover
ഇനി foremost ഉപയോഗിച്ച് /dev/sda7 യിലെ നഷ്ടപ്പെട്ട ഡാറ്റകളെ /media/6E9D-7001/recover എന്ന ഫോള്‍ഡറിലേക്ക് Recover ചെയ്യാം.
sudo foremost -i /dev/sda7 -o /media/6E9D-7001/recover
ഇങ്ങനെ നല്കമ്പോള് ആ പാര്‍ട്ടീഷ്യനിലെ എല്ലാ ടൈപ്പ് ഫയലുകളും Recover ചെയ്യുന്നത് കൊണ്ട് നമുക്ക് ആവശ്യമുള്ള ഫയല്‍ തെരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. താഴെ പറയുന്ന രീതിയില്‍ ഫയല്‍ ടൈപ്പ് നല്കി സെര്‍ച്ച് ചെയ്യുകയാണെങ്കില്‍ ഡാറ്റകളെ കണ്ടെത്തുന്നത് കൂടുതല്‍ എളുപ്പമാകും.
sudo foremost -t jpg /dev/sda7 -o /media/6E9D-7001/recover
(ശ്രദ്ധിക്കുക : സിസ്റ്റം എത്ര പ്രവശ്യം ഫോര്‍മാറ്റ് ചെയ്തിട്ടുണ്ടോ അത്രയും ഡാറ്റകളെ Recover ചെയ്യും. ആയതിനാല്‍ കൂടുതല്‍ സ്പേസ് ഉള്ള External Hard disk ലേക്ക് Recover ചെയ്യുകയാണ് നല്ലത്.)
ഇവിടെ jpg ഫോര്‍മാറ്റുകള്‍ മാത്രമാണ് Recover ചെയ്യുന്നത്. കമാന്റില്‍ jpg പകരം മറ്റ് ഫയല്‍ ടൈപ്പ് നല്കിയാല് അവ മാത്രം Restore ചെയ്യാം
പ്രവര്‍ത്തനം പെട്ടെന്ന് അവസാനിപ്പിക്കണമെങ്കില്‍ Ctrl+C ക്ലിക്ക് ചെയ്യുക.
നല്കാവുന്ന ഫയല്‍ ടൈപ്പുകള്‍
zip ( jar, zip , Open Office docs are just zip’d XML files so they are extracted as well. These include SXW, SXC, SXI, and SX? for undetermined OpenOffice files.) gif , png, bmp, avi, exe, mpg, wav, riff (This will extract AVI and RIFF since they use the same file format),wmv ,pdf, ole (This will grab any file using the OLE file structure.This includes PowerPoint, Word, Excel Access) doc (Note it is more efficient to run OLE as you get more bang for your buck. If you wish to ignore all other ole files then use this.) htm , cpp(C source code detection, note this is primitive and may generate documents other than C code.)
all - Run all pre-defined extraction methods. [Default if no -t is specified]
എല്ലാ ഫയല്‍ ഫോര്‍മാറ്റുകളും പ്രത്യേകം നല്കി സെര്‍ച്ച് ചെയ്യാന്‍ സാധിക്കില്ല എന്നത് ഈ യൂട്ടിലിട്ടിയുടെ ഒരു പരിമിതി തന്നെയാണ്.
NB : The recovered files (External hard disc ന് പകരം സിസ്റ്റത്തിലേക്ക് Restore ചെയ്യുകയാണെങ്കില്‍) will then be owned by root. Change their ownership so that you can use them:
Saturday, 26 August 2017
ഉബുണ്ടുവും പ്രിന്ററും
ഇവിടെ നിന്നും Driver folder ഡൗണ്‍ലോഡ് ചെയ്തെടുക്കുക.
Home ലോ Desktopലോ അത് എക്സ്റ്റ്രാക്ട് ചെയ്തിടുക. (Right Click - Extract here)
പ്രിന്റര്‍ സ്വിച്ച് ഓഫ് ചെയ്യുക.
'Install LBP Printer'എന്നതില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക.
ആദ്യ ബോക്സില്‍ പ്രിന്റര്‍ നേം (eg. LBP2900)കൊടുക്കുക.
അടുത്ത ബോക്സില്‍ സിസ്റ്റം പാസ്വേഡ് കൊടുക്കുക.
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
പ്രിന്റര്‍ ഓണ്‍ ചെയ്യുക.
System settingsലെ Printer തുറന്ന് (System settings > Printer) LBP2900 റൈറ്റ് ക്ലിക്കി defaultആക്കുക.
CanonLBP2900-2 റൈറ്റ് ക്ലിക്കി 'Enabled'എന്നത് അണ്‍ചെക്ക് ചെയ്യുക.
അത്രയേ ഞാന്‍ ചെയ്തുള്ളൂ!! പ്രിന്റര്‍ റെഡി!!
Home ലോ Desktopലോ അത് എക്സ്റ്റ്രാക്ട് ചെയ്തിടുക. (Right Click - Extract here)
പ്രിന്റര്‍ സ്വിച്ച് ഓഫ് ചെയ്യുക.
'Install LBP Printer'എന്നതില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക.
ആദ്യ ബോക്സില്‍ പ്രിന്റര്‍ നേം (eg. LBP2900)കൊടുക്കുക.
അടുത്ത ബോക്സില്‍ സിസ്റ്റം പാസ്വേഡ് കൊടുക്കുക.
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
പ്രിന്റര്‍ ഓണ്‍ ചെയ്യുക.
System settingsലെ Printer തുറന്ന് (System settings > Printer) LBP2900 റൈറ്റ് ക്ലിക്കി defaultആക്കുക.
CanonLBP2900-2 റൈറ്റ് ക്ലിക്കി 'Enabled'എന്നത് അണ്‍ചെക്ക് ചെയ്യുക.
അത്രയേ ഞാന്‍ ചെയ്തുള്ളൂ!! പ്രിന്റര്‍ റെഡി!!